പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു, അത് ചെറിയൊരു കാര്യമാണോ: രമേശ് ചെന്നിത്തല

single-img
29 October 2020

ബംഗലൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായ പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേരളം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന് അദ്ദേഹം ആരോപിച്ചു.

“കേരളത്തില്‍ സ്വര്‍‌ണക്കടത്ത് മുതല്‍ മനുഷ്യക്കടത്ത് വരെ നടക്കുന്നു. ഇത്തരം അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മാണ് നേതൃത്വം നല്‍കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയെക്കാള്‍ വലുതാണ് പാര്‍ട്ടി സെക്രട്ടറി.
ആ പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. അത് ചെറിയൊരു കാര്യമാണോ?

ആളുകളെ പൊട്ടന്മാരാക്കാണോ? കേരളാ സര്‍ക്കാര്‍ തന്നെ ഇപ്പൊ കസ്റ്റഡിയിലാണ്. പാര്‍ട്ടി കസ്റ്റഡിയിലാണ്. ഇതിന് മറുപടി ജനങ്ങള്‍ നല്‍കും”. മുഖ്യമന്ത്രിക്ക് ഇനിയും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ചാഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.