ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് വിനയായത് മു​ന്‍​പ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അനൂ​പി​ന്‍റെ മൊ​ഴി

single-img
29 October 2020

വിവാദമായ ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് വിനയായത് മു​ന്‍​പ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് അനൂ​പി​ന്‍റെ മൊ​ഴി. ബി​നീ​ഷാ​ണ് തനിക്ക് 2015-ല്‍ ​ക​മ്മ​ന​ഹ​ള്ളി​യി​ല്‍ ഹോട്ടല്‍ തുടങ്ങാന്‍ ആ​റ് ല​ക്ഷം രൂ​പ സാമ്പത്തിക സ​ഹാ​യം ന​ല്‍​കി​യതെന്നതായിരുന്നു അ​നൂ​പി​ന്‍റെ മൊ​ഴി. ഈ മൊഴിക്ക് പി​ന്നാ​ലെ ബി​നീ​ഷി​ല്‍ നി​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​വ​ര​ങ്ങ​ള്‍ തേടുകയായിരുന്നു. ഈ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട് ബി​നീ​ഷ് ഇ​ഡി​യോ​ട് നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

പക്ഷെ അതിന് ശേഷം നടന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​നൂ​പി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല​പ്പോ​ഴാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ എ​ത്തി​യെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​. ഈ ​പ​ണവും സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കി​യ​ത് ബി​നീ​ഷാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ഇപ്പോഴത്തെ അ​റ​സ്റ്റ്. ഇ​ന്ന് പുലർച്ചെ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ ബി​നീ​ഷി​നോ​ട് അ​നൂ​പി​ന്‍റെ മൊ​ഴി​യി​ലെ കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത തേ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം ലഭിച്ചില്ല എന്നാണ് വിവരം.

ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെ​യ്യ​ലി​ന് ബി​നീ​ഷ് വി​സ​മ്മ​തി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ല്‍ അ​വ​സാ​നി​പ്പി​ച്ച്‌ ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.