ബിനീഷ് കോടിയേരി അറസ്റ്റിൽ; ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്

single-img
29 October 2020
Bineesh Kodiyeri Arrested

ബെംഗളൂരു ലഹരിമരുന്ന് കേസുമായി(Bengaluru Drug Scam) ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി(Bineesh Kodiyeri) അറസ്റ്റിൽ.

ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്((Enforcement Directorate) ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ഇടപാടുകളെ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. അനൂപ് മുഹമ്മദിന് ബിനീഷ് നൽകിയ ധനസഹായം സംബന്ധിച്ചായിരുന്നു അന്വേഷണം.

11 മണിയോടെയാണ് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍.ഇതിനുമുമ്പ് ഈ മാസം ഏഴിനും ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്.

ബിനീഷിനെ അൽപ്പസമയത്തിനകം ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കും. നാലുദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെടുമെന്നാണ് വിവരം.