നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം; ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍

single-img
29 October 2020
Actress attack case transfer trial court victim

നടിയെ ആക്രമിച്ച കേസിൽ (Actress attack case) വിചാരണ കോടതി (transfer trial to another court) മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി (Victim) ഹൈക്കോടതിയെ (High Court) സമീപിച്ചു. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് (discriminatory) ഹർജിയിലെ ആരോപണം (alleging). ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ അസാധാരണ ഹർജിയുമായാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ എത്തിയിട്ടുള്ളത്. വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം.

വിസ്താരത്തിന്‍റെ പേരിൽ കോടതി മുറിയിൽ പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നെന്ന് ഹർജിയിൽ പറയുന്നു. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നൽകുന്ന ഹർജികളിൽ പ്രോസിക്യുഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറി.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാവട്ടെ കോടതി ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷൻ ആവർത്തിച്ച് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. വിചാരണ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ വിചാരണ പൂർത്തിയാക്കി ജനുവരിയിൽ വിധി പ്രഖ്യാപിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനാൽ നടിയുടെ അപേക്ഷ ഹൈക്കോടതി ഉടൻ പരിഗണിക്കുമെന്ന് കരുതുന്നതു.

അതേസമയം, കേസിലെ തുടർനടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇതിനകം തന്നെ പ്രത്യേക സെഷൻസ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പ്രോസിക്യൂഷനിൽ നിന്ന് ഹർജി സ്വീകരിച്ച ശേഷം വിചാരണ കോടതി ഒക്ടോബർ 16 ന് കേസിലെ വിചാരണ നീട്ടിവെക്കുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റുമെന്ന് അറിയിക്കുകയും ചെയ്തു.

ഹർജിയിൽ, വിചാരണ കോടതിയെതിരെ പ്രോസിക്യൂഷൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. വിചാരണക്കോടതിയിൽ നിന്ന് സുതാര്യമായ വിചാരണയും നീതിയും ഇനി പ്രതീക്ഷിക്കാനാവില്ലെന്ന് ഹർ ജിയിൽ കുറിച്ചു.