സംശയാലുക്കൾക്കും അല്ലാത്തവർക്കും വീട്ടിലേക്ക്‌ വരാം; സ്വാഗതം: കെഎം ഷാജി

single-img
28 October 2020

അനധികൃതമായി നിർമിച്ച വീട് വിവാദത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎ. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കെഎം ഷാജി വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക്‌ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയനാവുന്നതിൽ എനിക്ക് വിഷമമില്ലെന്ന് മാത്രമല്ല അത്‌ നമ്മളിൽ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു എന്ന് കെഎം ഷാജി പറയുന്നു.

“പ്രചരിപ്പിക്കപ്പെടുന്നവയിൽ പ്രധാനപ്പെട്ടത്‌ കോടികൾ വിലമതിക്കുന്നതെന്ന് പറയുന്ന ഞാനുണ്ടാക്കിയ വീടാണല്ലോ , അത്‌ ഇപ്പോഴും അങ്ങനെ തന്നെ (ആരുടെയൊക്കെയോ ദയാവായ്പിനാൽ) അവിടെ നിൽക്കുന്നുണ്ട്. ആർക്കും വരാം പരിശോധിക്കാം. പാത്തും പതുങ്ങിയുമല്ല നേരിട്ട്‌ തന്നെ വരാം, കണക്കെടുത്ത് പോകാം- അദ്ദേഹം പറയുന്നു.

ഞാൻ അതുണ്ടാക്കിയതിനുള്ള വരുമാന സ്രോതസ്സ്‌ ബന്ധപ്പെട്ടവർ ചോദിച്ചിട്ടുണ്ട്. അവർക്ക്‌ മുന്നിൽ അവ ഹാജരാക്കും. സത്യസന്ധമായി വിലയിരുത്തിയാൽ വീടിന്റെ ബജറ്റ്‌ ഇനിയും ഒരു പാട്‌ കുറയാനുണ്ട്‌. ഞാനതിൽ വാശിക്കാരനല്ല- കെഎം ഷാജി എഴുതുന്നു.

https://www.facebook.com/kms.shaji/posts/2257700131041908