യൂറോപ്പിൽ വർദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം: ഇമ്രാന്‍ഖാന്‍

single-img
28 October 2020

യൂറോപ്പിലാകെ വർദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ലോകവ്യാപകമായി മുസ്ലിം സമൂഹം ഒന്നിച്ച് നിൽക്കണമെന്നും ഇതിനായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. . ഇത് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം നിരവധി രാജ്യങ്ങൾക്ക് കത്തയക്കുകയും ചെയ്തു.

യൂറോപ്യൻ രാജ്യങ്ങളിൽ വര്‍ദ്ധിക്കുന്ന വരുന്ന ഇസ്ലാമോഫോബിയ തന്നെയാണ് കത്തിലെ പ്രധാന വിഷയം. ഇതോടൊപ്പം ഇന്ത്യയുമായുള്ള കാശ്മീര്‍ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. പശ്ചാത്യ ലോകത്ത് മുസ്ലിം വിഭാഗക്കാർക്കെതിരെയുള്ള ആക്രമണങ്ങളും മറ്റും കൂടി വരുന്നതായും, മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് പശ്ചാത്യ ലോകത്ത് തുല്യ ആദരവ് നേടിയെടിപ്പിക്കണം എന്നും അതിനായാണ് മുസ്ലിം രാജ്യങ്ങൾ ഒന്നികേണ്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.