കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

single-img
28 October 2020

കേന്ദ്രമന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

‘ഒരു പ്രഖ്യാപനം നടത്തുന്ന സമയം ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു.’– സ്മൃതി ഏഴുതി.