കൊവിഡ് നെഗറ്റീവായി; ഒരാഴ്ചകൂടി ഐസൊലേഷനിൽ കഴിയും: പൃഥ്വിരാജ്

single-img
27 October 2020

ആന്റിജൻ ടെസ്റ്റിലൂടെ താൻ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയെന്ന് നടൻ പൃഥ്വിരാജ്. രോഗവിമുക്തനായ വിവരം ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്. രോഗബാധയില്ലെന്ന് ഉറപ്പ് വരുത്താൻ വേണ്ടി അടുത്ത ഒരാഴ്ച കൂടി താൻ ഐസൊലേഷനിൽ കഴിയുമെന്നും പൃഥ്വിരാജ് അറിയിച്ചു.

രോഗ ബാധിതനായ സാഹചര്യത്തിൽ സഹാനുഭൂതിയോടെ തന്നോടൊപ്പം നിന്നവർക്കും തന്റെ കാര്യത്തിൽ ആശങ്ക അറിയിച്ചവർക്കും പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ ഒരിക്കൽ കൂടി തന്റെ നന്ദി അറിയിച്ചു. ഫേസ്ബുക്കിൽ തന്റെ രോഗപരിശോധനാ സർട്ടിഫിക്കറ്റും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/PrithvirajSukumaran/photos/a.458920757496327/3407570892631284/?type=3