മാൽവി മൽഹോത്രയെ സുഹൃത്ത് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി; തന്നോട് എന്താണ് സംസാരിക്കാത്തതെന്നു ചോദിച്ചായിരുന്നു കുത്തിയത്

single-img
27 October 2020

വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു; കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. വയറിനും കൈകൾക്കും കുത്തേറ്റ മാല്‍വി മല്‍ഹോത്രയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

യോഗേഷ് കുമാർ മഹിപാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. രാത്രി മുംബൈ വെർസോവയിലെ കഫേയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയുടെ കാറിന്റെ കുറുകെ തന്റെ ആഡംബര കാർ കയറ്റിയിട്ടു തടഞ്ഞ പ്രതി തന്നോട് എന്താണ് സംസാരിക്കാത്തതെന്നും ചോദിച്ച് മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആഡംബര കാറിലെത്തി നടിയെ ആക്രമിച്ച ശേഷം യോഗേഷ് കുമാർ രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്.

കഴിഞ്ഞ ഒരുവർഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യർഥന നടത്തി. ഇതോടെ യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് കഴിഞ്ഞദിവസം നടിയെ കാർ തടഞ്ഞ് ആക്രമിച്ചത്.