സിബിഐ കേരളത്തില്‍ നേരിട്ട് കേസെടുക്കുന്നത് വിലക്കാന്‍ സമ്മതിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

single-img
27 October 2020

ഇനിമുതൽ കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. നേരിട്ട് കേസ് എടുക്കാൻ സിബിഐക്ക് സർക്കാർ മുൻകാലത്തിൽ നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് പുതിയ തീരുമാനം.

മുന്‍‌കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നും കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തി.