കോവിഡ് പ്രതിരോധിക്കാൻ ‘ ഗോ കൊറോണ, ഗോ’ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ്

single-img
27 October 2020

രാജ്യമാകെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രോഗത്തെ തുരത്താന്‍ ‘ഗോ കൊറോണ, ഗോ’ എന്ന മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ നിലവില്‍ ബോംബെ ആശുപത്രിയിലാക്കിയിരിക്കുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മുന്‍പ്, ഡല്‍ഹിയില്‍ ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലായിരുന്നു കേന്ദ്രമന്ത്രി മുദ്രാവാക്യം വിളിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.അതേപോലെ തന്നെ കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ)യില്‍ ചേര്‍ന്നത് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു.