അഴിമതി വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു; സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് തടസം സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി

single-img
27 October 2020

വളരെ സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണപ്രക്രിയയുടെ ഏറ്റവും വലിയ ശത്രു എന്നത് അഴിമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വിജിലൻസ് ആൻഡ് ആന്റി – കറപ്ഷൻ നാഷണൽ കോൺഫറൻസിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.’ നമ്മുടെ ഭരണ സംവിധാനങ്ങൾ ജനങ്ങൾക്ക് തികച്ചും സുതാര്യവും, ഉത്തരവാദിത്വപരവും ഉത്തരം നൽകേണ്ട ചുമതലയുള്ളതും ആകേണ്ടത് വികസനത്തിന് അനിവാര്യമായ ഘടകമാണ്.

എന്നാല്‍ അഴിമതിയാണ് ഇതിന്റെയെല്ലാം പ്രധാന ശത്രു. അഴിമതി നമ്മുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും സമൂഹത്തില്‍ സന്തുലിതാവസ്ഥയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.’ മോദി പറഞ്ഞു. അതേപോലെതന്നെ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുകയാണെന്നും അദ്ദേഹം ഇന്ത്യൻ ഭരണനിർവഹണത്തിന്റെ വാസ്തുശില്പികളിൽ ഒരാളാണെന്നും മോദി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.