പ്രോട്ടോകോള്‍ ലംഘനം: വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും

single-img
27 October 2020

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതിയില്‍ വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തും. അബുദാബിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പി ആര്‍ ഏജന്റ് പങ്കെടുത്ത സംഭവത്തിലാണ് പരാതി.മുരളീധരനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത് . ഇതേ വിഷയത്തില്‍ നേരത്തെ മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അബുദാബിയില്‍ വെച്ചു നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പിആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം.