ചികിത്സിക്കാന്‍ ആളില്ല; രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരും ജോലി‌ക്കെത്താന്‍ ബെല്‍ജിയം

single-img
27 October 2020

കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബെല്‍ജിയത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അടിയന്തിരമായി ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം. ഇപ്പോള്‍ തന്നെ ബെല്‍ജിയത്തില്‍ ധാരാളം ആളുകള്‍ രോഗബാധിതരായിട്ടുണ്ട്. അതേപോലെ തന്നെ ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗികളെ ചികിത്സിക്കാനായി ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോടും ജോലിയ്‌ക്കെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതേസമയംചില ആശുപത്രികളില്‍ കൊവിഡ് പോസിറ്റീവായ എന്നാല്‍ രോഗ ലക്ഷണമില്ലാത്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ബെല്‍ജിയത്തില്‍ ലിയേഗം എന്ന നഗരത്തിലെ പത്തിലേറെ ആശുപത്രികളില്‍ ഈ നിര്‍ദേശം ഇപ്പോള്‍തന്നെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീണ്ടും ശൈത്യകാലമെത്തുന്നതോടെ രോഗം നിയന്ത്രണാതീതമായ് പടരുന്നതും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്ന് ബെല്‍ജിയന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയോട് പ്രതികരിച്ചു.മാത്രമല്ല, ഡോക്ടര്‍മാര്‍ കൂടി എത്തിയില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും ഇവര്‍ പറയുന്നു.

അതേപോലെതന്നെ രോഗവ്യാപനം രൂക്ഷമായതിനാല്‍ സ്‌കൂളുകളില്‍ അധ്യാപകരോ, സേവനത്തിന് പൊലീസുകാരോ ഇല്ലാത്ത സാഹചര്യമാണ് ഉള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 15,600 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.