എന്റെ കൈകാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നു എങ്കില്‍ സഹോദരീ സഹോദരന്‍മാരേ അകന്നു നില്‍ക്കൂ: അനുപമ പരമേശ്വരന്‍

single-img
27 October 2020

സോഷ്യല്‍ മീഡിയയില്‍ പുറം തിരിഞ്ഞിരിക്കുന്ന ചിത്രം പങ്കുവെച്ചതില്‍, ഇതുപോലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട ആരാധകര്‍ക്ക് തക്കതായ മറുപടിയുമായി നടി അനുപമ പരമേശ്വരന്‍. “എന്റെ കൈകാലുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നു എങ്കില്‍ സഹോദരീ സഹോദരന്‍മാരേ അകന്നു നില്‍ക്കൂ” എന്ന് അനുപമ എഴുതി.

ഇന്‍സ്റ്റയില്‍ ‘അവളുടെ ചുരുണ്ട മുടിയിഴകള്‍ അഴകളവുകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രണയം’ എന്ന കുറിപ്പോടെയായിരുന്നു പുറം തിരിഞ്ഞുള്ള ചിത്രം പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഇതുപോലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതമ്മാ എന്നുപറഞ്ഞ് തെലുങ്കിലെ ചില ആരാധകര്‍ കമന്റിട്ടിരുന്നു.

അതോടുകൂടിയാണ് ചിത്രത്തില്‍ കാണുന്ന തന്റെ കൈകാലുകള്‍ ആരെയെങ്കിലും അസ്വസ്ഥരാക്കുന്നെങ്കില്‍ മാറി നില്‍ക്കൂ എന്നുകൂടി നടി ഇന്‍സ്റ്റയില്‍ പോസ്റ്റില്‍ ചേര്‍ത്തത്.

https://www.instagram.com/p/CGudub3JVCJ/?utm_source=ig_embed