രണ്ടു പ്രസിഡന്റ്മാർ ഉള്ള ഒരു പഞ്ചായത്ത്; കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ തോറ്റ ആളിനെ ഡെപ്യൂട്ടി സ്പീക്കറുമാക്കി; സബ് സെന്റര്‍ ഉദ്ഘാടന ശലാഫലകം കണ്ട് നാട്ടുകാർ ഞെട്ടി

single-img
27 October 2020

അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ കരിച്ചാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗമായുള്ള സബ് സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച ശിലഫലകത്തിലാണ് ഈ തെറ്റുകളുടെ കൂമ്പാരം.

എ.കെ. ആന്റണി എം.പിയുടെ ഫണ്ട് ഉപയോഗിച്ചാണ് സബ് സെന്റര്‍ നിര്‍മ്മിച്ചത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ഉഷാകുമാരിയുടെ അധ്യക്ഷതയിൽ ബഹു ആറ്റിങ്ങൽ പാർലമെന്റ് എംപി ശ്രീ അഡ്വ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തത്.

വൈസ് പ്രസി‌ഡന്റിനെ പ്രസിഡന്റാക്കിയാണ് ശിലാഫലകത്തിലെ തെറ്റുകള്‍ ആരംഭിച്ചത്. തൊട്ടു താഴെയായി പ്രസി‌ഡന്റിന്റെ പേരുമുണ്ട്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ സ്ഥാനത്തിന് മുന്നിലെ ‘മുന്‍’ എന്ന ഭാഗവും ഫലകം തയ്യാറാക്കിയവര്‍ മറന്നു. സ്ഥലം എം.എല്‍.എ ആയ സി. ദിവാകരന്റെ പേരും വിട്ടുപോയി. വാര്‍ഡംഗത്തിന്റെ പേരും ഫലകത്തില്‍ ഇല്ലായിരുന്നു. ഇതിനിടെ തെറ്റുകള്‍ ബോധപൂര്‍വം വരുത്തിയതാണെന്ന ആക്ഷേപം ഉന്നയിച്ച്‌ സി.പി.എം നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ പെട്ടെന്ന് ഉദ്ഘാടനം ചെയ്തതു കൊണ്ടാണ് ശിലാഫലകത്തിൽ ചെറിയ അക്ഷര പിഴവുകൾ സംഭവിച്ചു പോയതെന്നും. താൻ ശരിയായുള്ള വിവരങ്ങളാണ് ബന്ധപ്പെട്ടവർക്ക് അയച്ച് കൊടുത്തതെന്നും. അതു അവർ തന്നെ തിരുത്തുകയും ചെയ്തു. എന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷറഫ് തിരുത്തിയ ഫലകത്തിൻ്റെ ഫോട്ടോ പങ്ക് വച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.