ഇൻറർനെറ്റ്​ സ്പീഡ്: ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും പാകിസ്​താനും ശ്രീലങ്കക്കും പിന്നില്‍

single-img
26 October 2020

കോവിഡ്​ വൈറസ് വ്യാപനവും ലോക്ക് ഡൌണ്‍ വരികയും ചെയ്തതോടെ​ ഇൻറർനെറ്റ്​ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ലോകമാകെ ഉയര്‍ന്നിരുന്നു​. ലോക്​ഡൗൺ കാലയളവിലെ​ അമിത ഉപയോഗം തടയാനായി യൂട്യൂബിൽ എച്ച്​.ഡി വിഡിയോകൾ പ്ലേ ചെയ്യുന്നതടക്കം വിവിധ കമ്പനികള്‍ക്ക് നിയന്ത്രിക്കേണ്ടതായി വന്നു.

സ്വാഭാവികമായി ഇൻറർനെറ്റ്​ വേഗത കുറഞ്ഞത് ഈ സമയം ഒരു​ ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്ഥിതി ഏറ്റവും കഷ്​ടമാണ്​. ഓക്​ല സ്​പീഡ്​ ടെസ്റ്റ്​ പുറത്തുവിട്ട സെപ്​തംബർ മാസത്തെ ആഗോള സൂചിക പ്രകാരം നെറ്റ്​ സ്​പീഡിന്‍റെ കാര്യത്തിൽ ഇന്ത്യ വളരെ​ പുറകിൽ തന്നെയാണുള്ളത്​​. മൊബൈൽ വഴിയുള്ള ഡാറ്റ സ്​പീഡിൽ ലോകത്ത്​ 131ാം സ്ഥാനത്തും ഫിക്​സഡ്​ ബ്രോഡ്​ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ കാലത്തും ഇന്ത്യ നില്‍ക്കുന്നത്​.

ഇപ്പോള്‍12.07Mbps ശരാശരി മൊബൈൽ ഡൗൺലോഡ്​ സ്​പീഡാണ്​ ഇന്ത്യയില്‍ ലഭിക്കുന്നത് ​. ഇതാവട്ടെ
നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാകിസ്​താൻ എന്നിവിടങ്ങളിലേതിനേക്കാൾ വളരെ കുറവുമാണ്​. ഏക ആശ്വാസം എന്ന് പറയാവുന്നത് മാർച്ചിലെ 10.15Mbps വേഗതയിൽ നിന്നും ചെറിയ വളർച്ചയുണ്ടായി എന്നത് മാത്രമാണ്. ബ്രോഡ്​ബാൻഡ് വഴിയുള്ള​ ഡൗൺലോഡ്​ സ്​പീഡ്​ മാർച്ചിൽ 35.98Mbps ആയിരുന്നത് സെപ്​തംബറിൽ​ 46.47Mbps ആയി ഉയർന്നിട്ടുണ്ട്​.

നിലവില്‍ 121Mbps വേഗതയുമായി മൊബൈൽ ഇൻറർനെറ്റ്​ സ്​പീഡിൽ ദക്ഷിണ കൊറിയയും ബ്രോഡ്​ബാൻഡ്​ സ്​പീഡിൽ 226.6Mbps ആയി സിംഗപ്പൂരും ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തി.