സ്വര്‍ണ്ണ കടത്ത്: മുഖ്യപ്രതി റബിന്‍സിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

single-img
26 October 2020

നയതന്ത്ര ചാനൽ ദുരുപയോഗപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി റബിന്‍സ് പിടിയിലായി. ഇന്ന് എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്.

നിലവിൽ ദുബായിൽ നിന്നും നാടുകടത്തപ്പെട്ട ഇയാൾ ഇന്ന് കേരളത്തിലെത്തിയതോടെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് യുഎഇയില്‍ നിന്നും സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്.

സ്വര്‍ണക്കടത്തിനായി ഇയാള്‍ ഗൂഢാലോചന നടത്തുകയും എല്ലാ സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘമായ ഡി കമ്പനിയുമായി അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സംഘം നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ഇനി പിടികിട്ടാനുള്ള പ്രധാനപ്രതി ഫൈസല്‍ ഫരീദാണ്. നിലവില്‍ യുഎ ഇയിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു.