മാധ്യമപ്രവര്‍ത്തകരെ ഇരയാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം; റിപ്പബ്ലിക് ടിവിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

single-img
26 October 2020

രാജ്യത്ത് ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ
വിമര്‍ശനവുമായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗതെത്തി. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണ്ടേത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണെന്നും മാധ്യമപ്രവര്‍ത്തകരെ ഇരയാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

‘ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ടിആര്‍പി റേറ്റിംഗില്‍ സുതാര്യത കൊണ്ടുവരേണ്ടതുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ‘- സംഘടന പ്രസ്താവനയില്‍ പറയുന്നു. അതേപോലെ തന്നെ അഭിപ്രായസ്വാതന്ത്ര്യമെന്നത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

നിലവില്‍ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ നാല് എഫ്ഐആറാണ് മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത്ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.