ഹെൽമെറ്റ്‌ ധരിക്കാത്തതിന് പിഴയിട്ട വാഹന പരിശോധന ഉദ്യോഗസ്ഥനെ യുവതി മർദ്ദിച്ചു

single-img
25 October 2020

മുംബൈയിൽ വാഹന പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വാഹന പരിശോധനാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സ്ത്രീയെ അറസ്റ്റ് ചെയ്തു.സാങ്ക്രിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് അറസ്റ്റ് ചെയ്തത്.

ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പിന്നിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതിനു പിഴയിട്ടതിനാണ് ഇവർ പ്രകോപിതയായത്. തുടർന്നാണ് ഇവർ പോലീസുകാരനെ മർദ്ദിക്കുകയായിരുന്നു.

സുഹൃത്തായ മുഹ്സിൻ ഷെയ്ക്ക് മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്യുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് വീഡിയോയിൽ സാങ്ക്രിത പറയുന്നുണ്ട്.