മദ്യത്തിന് അടിമയായ മകൻ അമ്മയുടെ തലയറുത്ത് കുറ്റിക്കാട്ടിലെറിഞ്ഞു

single-img
25 October 2020

മദ്യത്തിന് അടിമയായ ഒരാൾ എന്തൊക്കെ തരത്തിലുള്ള ക്രൂരതകളാണ് കാട്ടുക എന്ന് ആർക്കും തന്നെ മുൻകൂട്ടി കാണാൻ സാധ്യമല്ല. അത്തരത്തിലൊരു മകന്റെ ക്രൂരതകണ്ട് ഞെട്ടിയിരിക്കുകയാണ് തെലങ്കാനയിലെ നാഗര്‍കുര്‍നൂര്‍ ജില്ലയിലെ കൊല്ലാപൂർ നിവാസികൾ.

മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അമ്മയുടെ തലയറുത്തു. 65കാരിയായ ചന്ദ്രമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ രാമുദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിന് അടിമയായ ഇയാള്‍ കഴിഞ്ഞ ദിവസവും അമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് അമ്മയുടെ തലയറുത്തെടുത്ത് വീട്ടില്‍നിന്ന് പോകുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിയ ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചന്ദ്രമ്മയുടെ മൂത്ത മകന്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രദേശത്തുനിന്ന് തന്നെ ഇയാളെ പൊലീസ് പിടികൂടി. സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ ശിരസ്സും കണ്ടെടുത്തു.