ഈ മാസം എട്ടിനാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്, വയനാട്ടിനെ ഭീതിയിലാക്കിയ ഒമ്പത് വയസ് പ്രായമുള്ള പെണ്‍കടുവയെയാണ് പിടികൂടിയത്;

single-img
25 October 2020

വയനാട് പുല്‍പ്പള്ളി ചീയമ്പത്ത് നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ പിടികൂടി. പുല്‍പ്പള്ളി ടൗണിനോടടുത്തുള്ള പ്രദേശത്താണ് കടുവ ഭീതി പരത്തിയിരുന്നത്. ഇന്ന് രാവിലെ ആറു മണിയോടെ വനംവകുപ്പിന്റെ കൂട്ടിലാണ് കടുവ കുടുങ്ങിയത്.

രണ്ടു മാസത്തിനിടെ നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. 9 വയസ്സെങ്കിലും പ്രായമുള്ള പെണ്‍കടുവയാണു കുടുങ്ങിയത്. കഴിഞ്ഞ ആഴ്ച ഒരു വീട്ടിലെ മൂന്ന് ആടുകളെ ഉള്‍പ്പെടെ ചീയമ്പം ഭാഗത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവ കുടുങ്ങിയിരുന്നു.

പലയിടങ്ങളിലായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ നാട്ടുകാരൊക്കെ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരിക്കെയാണു പിടിയിലാകുന്നത്.

കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങളുടെ ഭാഗമായി രണ്ടു കൂടുകള്‍ സ്ഥാപിച്ചു. നാലാഴ്ച മുന്‍പ് വച്ച ആദ്യ കൂട്ടില്‍ കടുവ കുടുങ്ങിയിരുന്നില്ല. പിന്നീട് ആനപ്പന്തി എന്ന സ്ഥലത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

കടുവക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും