റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ്

single-img
25 October 2020

റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നിലവില്‍ അദ്ദേഹം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. താന്‍ രോഗബാധിതനായ വിവരം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചത്.

‘ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോള്‍ ആരോഗ്യപരമായി യാതൊരു ബുദ്ധിമുട്ടുകളുമില്ലെങ്കിലുംഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയാണ്. തുടര്‍ന്നും എല്ലാ ഉത്തരവാദിത്തങ്ങളും വീട്ടിലിരുന്ന് തന്നെ നിര്‍വ്വഹിക്കും.അവസാന കുറച്ചു ദിവസങ്ങളില്‍ എന്നോടൊപ്പം നേരിട്ട് സമ്പര്‍ക്കത്തിലായവര്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണം. – അദ്ദേഹം ട്വീറ്റില്‍ എഴുതി.