ചൈനയുമായി എപ്പോള്‍ യുദ്ധം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി തീരുമാനിച്ച് കഴിഞ്ഞു: യുപി ബിജെപി നേതാവ്

single-img
25 October 2020

ഇന്ത്യ പാകിസ്താനുമായും ചൈനയുമായും എപ്പോഴാണ് യുദ്ധം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതായി ബിജെപിയുടെ ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വാത്ര ദേവ് സിംഗ്.” അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 എന്നിവ തീരുമാനിച്ചതുപോലെ പാകിസ്താനുമായും ചൈനയുമായും എപ്പോള്‍ യുദ്ധം നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് ” എന്നായിരുന്നു ദേവ് സിംഗ് പറഞ്ഞത്.

എന്നാല്‍ ദേവ് സിംഗിന്റെ വിവാദപ്രസ്താവന പുറത്തുവന്ന പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്പ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഇന്ത്യാ-ചൈന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കടന്ന ചൈനക്കെതിരെ രാജ്യം സ്വീകരിച്ച തിരിച്ചടിയില്‍ ചൈന ഞെട്ടിപ്പോയെന്നായിരുന്നു മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന.