“ഐ ഹാവ് എ ന്യൂ ആർട്ടിക് വാൽവ് ടു ഗോ എലോങ് വിത്ത് മൈ ന്യൂ പൾമൊണറി വാൽവ് ഫ്രം മൈ ലാസ്റ്റ് സർജറി” ഹൃദയ ശസ്​ത്രക്രിയകഴിഞ്ഞ അർണോൾഡ്​ ഷ്വാർസനെഗറിന്റെ പോസ്റ്റ് വൈറൽ

single-img
25 October 2020

ഹോളിവുഡിലെ ‘ടെർമിനേറ്റർ’ ഓർ ‘റോബോട്ട്​ അസാസിൻ’ എന്നറിയപ്പെടുന്ന പ്രശസ്​ത നടൻ അർണോൾഡ്​ ഷ്വാർസനെഗർ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനായി. വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു. “ഐ ഹാവ് എ ന്യൂ ആർട്ടിക് വാൽവ് ട്ടോ ഗോ എലോങ് വിത്ത് മൈ ന്യൂ പുൽമൊണറി വാൽവ് ഫ്രം മൈ ലാസ്റ്റ് സർജറി”

‘ഫീലിങ്​ ഫൻറാസ്​റ്റിക്​’ എന്നായിരുന്നു ശസ്​ത്രക്രിയക്കുശേഷമുള്ള അദ്ദേഹത്തി​ന്റെ പ്രതികരണം. ലോകത്തെ സിനിമാപ്രേമികൾ അദ്ദേഹത്തിന്റെ പോസ്​റ്റിൽ സ്​നേഹം അറിയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. താൻ പൂർണ ആരോഗ്യവാനായിത്തന്നെ ഇരികുന്നുവെന്നും അദ്ദേഹം പോസ്​റ്റിൽ പറയുന്നു.

ട്വിറ്ററിലും ഇൻസ്​റ്റാഗ്രാമിലും പോസ്​റ്റ്​ ചെയ്​ത ​ആശുപത്രിയിൽനിന്നുള്ള അദ്ദേഹത്തിന്റെ ചിത്രത്തോടു കൂടിയ കുറിപ്പ്​ വൈറലാവുകയാണ്​ ഇപ്പോൾ. ആദ്യമായിട്ടല്ല അർണോൾഡ്​ ഹൃദയ ശസ്​ത്രക്രിയക്ക്​ വിധേയനാകുന്നത്​. 2018ലും അതിനുമുമ്പ്​ 1997ലും അദ്ദേഹം ഹൃദയ സംബന്ധമായ പ്രശ്​നങ്ങൾക്ക്​ ചികിത്സ തേടുകയും ശസ്​ത്രക്രിയകൾക്ക്​ വിധേയനാവുകയും ചെയ്​തിരുന്നു.