കെഎം ഷാജി എംഎൽഎയ്‍ക്ക് എതിരെ ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കാന്‍ എല്‍ ഡി എഫ്

single-img
25 October 2020

മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ച് എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കും.

എംഎൽഎ കെ എം ഷാജിയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്, അദ്ദേഹം കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. അതേപോലെ തന്നെ 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.