താനൊരു കോണ്‍ഗ്രസ്സുകാരനാണ്; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കും – കെ.എം മാണിയുടെ മരുമകന്‍

single-img
25 October 2020

കോണ്‍ഗ്രസ്സും യുഡിഎഫും ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാമെന്നും കെ എം മാണിയുടെ മരുമകനും ജോസ് കെ മാണിയുടെ സഹോദരീ ഭര്‍ത്താവുമായ എം.പി ജോസഫ്. ഇത് രണ്ടാം തവണയാണ് എംപി ജോസഫ് ഇക്കാര്യം പറയുന്നത്.

തൊടുപുഴയില്‍ പി.ജെ ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.പി ജോസഫ്. താനൊരു കോണ്‍ഗ്രസ്സുകാരനാണെന്ന് എം.പി ജോസഫ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലടക്കം യുഡിഎഫിനൊപ്പം നിന്നയാളാണ് കെ എം മാണി. ജോസ് കെ മാണി എല്‍ഡിഎഫിലേയ്ക്ക് പോയത് അംഗീകരിക്കാനാവില്ല – എം പി ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഭൂരിഭാഗം പേര്‍ക്കും അതൃപ്തിയാണുള്ളതെന്ന് പി ജെ ജോസഫ് പറഞ്ഞു. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് പുറത്തുവരും. കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പി ജെ ജോസഫ് പറഞ്ഞു.