മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ല: ശിവശങ്കറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

single-img
25 October 2020

നോട്ടീസ് നല്‍കിയിട്ടേയുള്ളൂ ആയതിനാൽ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസ്.മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം വാദിച്ചത്.

കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് നൽകിയത്. മൊഴിയെടുപ്പുമായി ശിവശങ്കര്‍ സഹകരിക്കുകയാണ് വേണ്ടതെന്നും കസ്റ്റംസ് അറിയിച്ചു. അഡ്വ.രാംകുമാർ ആണ് കസ്റ്റംസിന് വേണ്ടി ഹാജരായത്.