ഡോക്ടറാകാൻ ആഗ്രഹിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; നീറ്റില്‍ ‘590’ മാര്‍ക്ക് നേടിയ പെൺകുട്ടിക്ക് ‘6’ മാര്‍ക്ക് എന്ന് ഓൺലൈൻ റിസൾട്ട്

single-img
24 October 2020

മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം. നന്നായി പഠിക്കുന്ന പെൺകുട്ടി നീറ്റ് പരീക്ഷാ മാർക്കിൽ ആറ് മാർക്ക് മാത്രം ലഭിച്ച വിഷമത്തിൽ പെൺകുട്ടിയുടെ ആത്മഹത്യ. പതിനെട്ടുകാരിയായ സൂര്യവൻഷിയാണ് ആത്മഹത്യ ചെയ്തത്. നന്നായി പഠിക്കുന്ന പെൺകുട്ടിയായിരുന്നു സൂര്യവൻഷി.

ഡോക്ടറാകാൻ ആഗ്രഹിച്ച പെണ്‍കുട്ടി നന്നായി തന്നെ പരീക്ഷയ്ക്കായി തയാറെടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. മാതാപിതാക്കൾ ഒഎംആർ ഷീറ്റ് വീണ്ടും പരിശോധിച്ചപ്പോൾ 590 മാർക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവാകാം കാരണമെന്നാണ് വിലയിരുത്തൽ.

അപ്പോഴേക്കും വിഷാദത്തിലേക്ക് കൂപ്പുകുത്തിയ പെൺകുട്ടിയെ ഇക്കാര്യം ബോധ്യപ്പെടുത്താൻ സാധിച്ചില്ല. വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലാണ് സൂര്യവൻഷിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പരാസിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുമേർ സിങ് ജാട്ടെ പറഞ്ഞു