വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറി; സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി

single-img
24 October 2020

ഇന്ന് നടന്ന പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.സംസ്ഥാനത്തെ അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്. ബി.ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീഷയിലാണ് ക്രമക്കേട് നടന്നത്.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയതെന്നാണ് കണ്ടെത്തിയത്. ഇന്ന്കണക്ക് വിഷയത്തിന്റെ സപ്ലിമെന്ററി പരീക്ഷയായിരുന്നു നടന്നത്.വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്.സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.