പ്രണയത്തിലായിരുന്നവിദ്യാര്‍ഥികൾ ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടർന്ന് കരമന ആറ്റില്‍ ചാടി; ഒരാള്‍ മരിച്ചു

single-img
24 October 2020

തിരുവനന്തപുരം നെട്ടയം കാച്ചാണിയില്‍ കരമന ആറ്റിലേക്ക് ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കാച്ചാണി സ്വദേശിയാണ് മരിച്ചത്.

ഒപ്പം ചാടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഒപ്പം ചാടിയ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ എതിര്‍ത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.