കോടിയേരിയുടെ ആരോപണം മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: മുസ്ലിം ലീഗ്

single-img
24 October 2020

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്.

കേരളത്തിൽ വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയാണ് സിപിഎം എപ്പോഴും ചെയ്തത്. ഇപ്പോൾ പോലും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഇടതുമുന്നണി ഭരണം പങ്കിടുകയും ചെയ്യുന്നുണ്ട്.

അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.