ചെന്നൈക്ക് ഐപിഎല്‍ പ്ലേഓഫില്‍ ഇനിയുമെത്താനുള്ള സാധ്യതകള്‍ ഇങ്ങിനെ

single-img
24 October 2020

അവസാന മത്സരത്തിൽ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പത്ത് വിക്കറ്റ് തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായിട്ടില്ല. ഇനിയും ചെറിയ പ്രതീക്ഷഈ മുന്‍ ചാംപ്യന്‍മാര്‍ക്കു മുന്നിലുണ്ട്. ഈ സീസണിൽ ആകെ 11 മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും മൂന്നെണ്ണത്തിലാണ്വിജയം കണ്ടത്. ഈ ജയങ്ങളിൽനിന്നും ആറു പോയിന്റ് മാത്രമുള്ള സിഎസ്‌കെ ടൂർണമെന്റിൽ ഏറ്റവും പിന്നിലാണ്.

ഇനിയാവട്ടെ സിഎസ്‌കെയ്ക്കുമുന്നിൽ ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങളിൽ എല്ലാം വിജയിക്കുന്നതിനൊപ്പം പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നിലെ ടീമുകള്‍ കനിയുകയും ചെയ്താല്‍ സിഎസ്‌കെയെ ഒരിക്കൽ കൂടി പ്ലേഓഫില്‍ കാണാന്‍ സാധിക്കും.

ഇപ്പോൾ പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ 14 പോയിന്റ് വീതമെടുത്ത് പ്ലേഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. തൊട്ടുപിന്നിൽ നാലാംസ്ഥാനത്തു നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (10 പോയിന്റ്) വിചാരിച്ചാൽ മാത്രമേ സിഎസ്‌കെയ്ക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ. അതായത് അടുത്ത നാലു കളികളില്‍ ഒന്നില്‍ മാത്രമേ കെകെആര്‍ വിജയിക്കാന്‍ പാടുള്ളൂ. നേരെ തിരിച്ചുസംഭവിച്ചാൽ (രണ്ടു കളികളില്‍ കെകെആര്‍ ജയിച്ചാല്‍) പിന്നെ സിഎസ്‌കെയ്ക്കു പ്ലേഓഫിനെ പറ്റി ചിന്തിക്കേണ്ട.

ഇതോടൊപ്പം തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എട്ടു പോയിന്റ്), കിങ്‌സ് ഇലവന്‍ പഞ്ചാബ് (എട്ട്), രാജസ്ഥാന്‍ റോയല്‍സ് (8) എന്നിവരുടെ മല്‍സരഫലങ്ങളും സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകളെ സ്വാധീനിക്കുന്നവയാണ്. മേൽപറഞ്ഞ മൂന്നു ടീമുകളും ഇനി കളിക്കുന്നതിൽ രണ്ടിലധികം മല്‍സരങ്ങളില്‍ ജയിക്കാന്‍ പാടില്ല.ഹൈദരാബാദിനാവട്ടെനിലവില്‍ 10 മത്സരങ്ങൾ കളിച്ചതിൽ നാലു ജയമുണ്ട്. സമാനമായി രാജസ്ഥാന്‍, പഞ്ചാബ് എന്നിവര്‍ക്കും നാലു വിജയം വീതമാണുള്ളത്.

അതായത് സിഎസ്‌കെ ഇനിയുള്ള മൂന്നു കളികളും മികച്ച മാര്‍ജിനില്‍ ജയിക്കുകയും ഇതോടൊപ്പം മറ്റു ഫലങ്ങളും അനുകൂലമായി വന്നാല്‍ 12 പോയിന്റോടെ സിഎസ്‌കെ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തും.