വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തി: പഞ്ചാബ് മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെന്റ് നോട്ടീസ്

single-img
23 October 2020
amarinder singh son

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ (Capt Amarinder Singh) മകൻ റനീന്ദർ സിങിന്(Raninder Singh) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(Enforcement Directorate-ED) സമൻസ് അയച്ചു. വിദേശത്തേയ്ക്ക് കള്ളപ്പണം കടത്തിയെന്നാരോപിച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇഡിയുടെ ജലന്ധർ(Jalandhar) ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്.

സ്വിറ്റ്സർലാൻഡിലേയ്ക്ക് കള്ളപ്പണം കടത്തിയെന്നും ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചുവെന്നുമാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ്(IANS) റിപ്പോർട്ട് ചെയ്യുന്നു. ഇത് 2016-ൽ ഇഡിയും പിന്നീട് ആദായനികുതി വകുപ്പും അന്വേഷിച്ചിരുന്നു. വിദേശ പണവിനിമയ നിയമം (Foreign Exchange Management Act or FEMA) ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അന്വേഷണം.

കേന്ദ്രസർക്കാർ (Central Government) കൊണ്ടുവന്ന കാർഷിക ബില്ലിനെതിരായി (Farm Laws 2020) അമരീന്ദർ സിങ് നയിക്കുന്ന പഞ്ചാബ് സർക്കാർ ബിൽ പാസാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എൻഫോഴ്സ്മെന്റിന്റെ ഈ നീക്കം ശ്രദ്ധേയമാണ്.

Content: Punjab CM Amarinder Singh’s Son Raninder Singh Summoned By Enforcement Directorate in alleged illegal foreign funds case