കുട്ടികളില്ലാത്ത സ്ത്രീകൾക്ക് നടത്തുന്ന ചികിത്സയുടെ വീഡിയോ പുറത്തായി; “ബാബ“യെ കൈകാര്യം ചെയ്ത് നാട്ടുകാർ

single-img
23 October 2020
lucknow kale baba video viral

ആരാധനാലയത്തിൽ വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ഹുസൈനബാദിലുള്ള ഠാക്കൂർഗഞ്ചിലാണ് (Hussainabad in Thakurganj area of Lucknow) കാലെ ബാബ എന്ന പേരിൽ അറിയപ്പെടുന്ന നാസിർ ആണ് പിടിയിലായത്.

ഇയാൾ നടത്തിപ്പുകാരനായ പള്ളിയോടു ചേർന്നുള്ള ഒരു മുറിയിൽ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബുധനാഴയാണ് ഈ വീഡിയോ പുറത്തുവന്നത്. നാസിർ എന്ന് പേരുള്ള ഇയാൾക്ക് ‘കാലെ ബാബ’ എന്നും വിളിപ്പേരുണ്ട്.

കുട്ടികൾ ഉണ്ടാകാത്തവർക്ക് ചികിത്സ നൽകാനെന്ന വ്യാജേന ദമ്പതികളെയും സ്ത്രീകളെയും വിളിച്ചുവരുത്തുന്ന ഇയാളെ കുറിച്ച് മുൻപേ തന്നെ നാട്ടുകാർക്ക് പരാതികളുണ്ടായിരുന്നു.
തുടർന്ന് ഇവർ പള്ളിയോടടുത്തുള്ള ഈ മുറിയിൽ പരിശോധന നടത്തിയപ്പോൾ ഇയാൾ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് നാട്ടുകാർ കാണാനിടയായത്. തുടർന്ന് ഇവർ മൊബൈലിൽ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ഇയാളെ പൊലീസിന് കൈമാറുകയുമായിരുന്നു.

ലൈംഗിക പീഡനം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കായി തന്നെ സമീപിക്കുന്നവരിൽ നിന്നും വൻ തുകകൾ ഇയാൾ പ്രതിഫലമായി വാങ്ങാറുണ്ടായിരുന്നു എന്നും ചൗക്ക് എ.സി.പി ഐ.പി സിംഗ് വ്യക്തമാക്കി. ഇയാൾ പള്ളിയുടെ മറവിൽ പെൺവാണിഭവും(Sex racket) നടത്തിയതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content: Lucknow Mosque caretaker ‘Kale Baba’ caught running sex racket disguising as infertility clinic, video goes viral