ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവ്; അംഗീകരിച്ച് കോടതി

single-img
23 October 2020

വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞ് താമസിക്കുന്ന വിവാഹമോചിതരായ ദമ്പതിമാരില്‍ ഭാര്യയ്ക്ക് ഗവണ്‍മെന്‍റ് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഭാര്യയില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് ഭര്‍ത്താവ്.

ഭര്‍ത്താവിന്‍റെ വാദം അംഗീകരിച്ച കോടതി ജീവനാംശം നല്‍കാന്‍ ഭാര്യയോട് ഉത്തരവിടുകയും ചെയ്തു. മാസം 1000 രൂപ വീതം നല്‍കണമെന്നാണ് കോടതി വിധി. ഉത്തര്‍പ്രദേശിലാണ് സംഭവം.

വര്‍ഷങ്ങളായി വേര്‍പ്പിരിഞ്ഞ് താമസിക്കുന്നവരാണ് ദമ്പതികള്‍. 1955 ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം, ഭാര്യയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട്, 2013 ലാണ് ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നത്.

ഭാര്യ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തിയാണെന്നും മാസം 12000 പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ്, കോടതി ജീവനാംശം നല്‍കാന്‍ വിധിച്ചത്.