പൊലീസുകാരൻ മർദ്ദിച്ചെന്ന് നൽകിയ പരാതി വ്യാജാം; കള്ളം പൊളിച്ച് സിസിടിവി ദൃശ്യമടക്കം കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
23 October 2020

തന്നെ പൊലീസുകാരൻ മർദ്ദിച്ചെന്ന തിരുമല കൈരളി ലെയ്ൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് നൽകിയ പരാതി വ്യാജം. സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊലീസ് വ്യാജപരാതി പൊളിച്ചത്. വീടുകളിൽ നമ്പറെഴുതാനെത്തിയ പൊലീസുകാരൻ തിരുമല സ്വദേശിയായ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റിനെ മർദ്ദിച്ചുവെന്നായിരുന്നു ആക്ഷേപം.

തിരുമല കൈരളി ലെയ്ൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു പരാതിക്കാരൻ. പൂജപ്പുര സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാരനാണ് മർദ്ദിച്ചെതന്നും മറ്റൊരു പൊലീസുകാരൻ പിടിച്ചു കൊടുത്തുവെന്നും മർദ്ദിച്ച് വസ്ത്രം കീറിയെന്നും ഇയാൾ പരാതിപ്പെട്ടിരുന്നു.

പരാതിയെ തുടർന്ന് പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. പൊലീസ് ജീപ്പ് സ്ഥലത്ത് വരുന്നതും പോകുന്നതും കാണാം. തിരികെ എത്തിയ പരാതിക്കാരൻ സ്വയം നിലത്തേക്ക് ഇരിക്കുന്നതും ബനിയൻ വലിച്ചു കീറുന്നതും പൊലീസ് പങ്കുവച്ച സിസിടിവി ദൃശ്യങ്ങളിൽ കാണാം.സമീപത്തായി ഒരു സ്ത്രീയും നിൽക്കുന്നുണ്ട്. കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലാണ് നർമം കലർത്തി ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇങ്ങനേം ചിലരുണ്ട് കേട്ടോ🤪

ഇങ്ങനേം ചിലരുണ്ട് കേട്ടോ🤪#keralapolice

Posted by Kerala Police on Friday, October 23, 2020