ഉണ്ണിയുടെ വിളി കേട്ടു എത്തിയ ചിക്കുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കീഴടക്കി; ഇനി കാട്ടിലേക്ക്

single-img
23 October 2020

എത്ര അകലെയാണെങ്കിലും ഉണ്ണി വിളിച്ചാൽ ചിക്കു വരും. ഉണ്ണിയെപ്പോലെ തന്നെ ചിക്കുവിനെയും നാട്ടുകാർക്കു പ്രിയമാണ്. എന്നാൽ ചിക്കുവിന് കുറുമ്പ് കൂടി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ നാട്ടുകാർക്ക് പ്രശ്നമായി തുടങ്ങി.

വയനാട് ആലുമൂല കോളനിക്കാർ ഓമനിച്ച് വളര്‍ത്തിയ കാട്ടുപന്നിയാണ് ചിക്കു. കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ വനം വകുപ്പിന് പരാതിനൽകി.ഒടുവിൽ ചിക്കുവിനെ പിടിക്കാൻ വനംവകുപ്പ് എത്തി. പക്ഷെ ശ്രമം വിജയിച്ചില്ല. പന്നിയെപിടിക്കാൻ കെട്ടിയ കയർപൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവിൽ ഉണ്ണി യുടെ സഹായം തേടി.

ഉണ്ണിയുടെ വിളി കേട്ടു എത്തിയ ചിക്കുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കീഴടക്കി. ഇനി കാട്ടിലേക്ക്. പക്ഷെ ആ യാത്രപറച്ചിൽ സങ്കടകരമായിരുന്നു, ഉണ്ണിക്ക് മാത്രമല്ല നാട്ടുകാർക്കും. കയർ കെട്ടി കൊണ്ടുപോകുന്നതിനിടയിൽ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികൾക്കും സങ്കടമായി. ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഉണ്ണിയെ സമാധാനിപ്പിക്കാൻ ഏറെ പാടുപെട്ടു ഉദ്യോഗസ്ഥർ.