നടന്‍ ബൈജു എഴുപുന്ന തന്നെ വഞ്ചിച്ചു; നടി പാർവതി ഓമനക്കുട്ടൻ

single-img
23 October 2020

സിനിമകളില്‍ നടിയായി അധികം ശോഭിക്കാന്‍ സാധിക്കാത്ത താരമാണ് പാര്‍വതി ഓമനക്കുട്ടന്‍. 2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയാണ് മലയാള കരയുടെ സ്വന്തം പാര്‍വതി. ചങ്ങനാശ്ശേരിക്കാരിയായ പാര്‍വതി മുംബൈയിലാണ് താമസിക്കുന്നത്. സിനിമകളില്‍ നടിയായി അധികം ശോഭിക്കാന്‍ സാധിക്കാത്ത താരമാണ് പാര്‍വതി.

ആകെ ചെയ്തത് 5 ചിത്രങ്ങൾ ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. മലയാളത്തിലാകട്ടെ ഒരു ചിത്രവും. എന്നാല്‍ഇതിൽ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അജിത്തിനൊപ്പം ബില്ല 2 ലാണ് താരം പ്രേക്ഷക പ്രീതി പിടിച്ച് പറ്റുന്ന ഒരു കഥാപാത്രം ചെയ്തിട്ടുള്ളത്.

ഇപ്പോഴിതാ പാര്‍വതി തന്റെ മലയാളത്തിലെ പൂര്‍ത്തികരിക്കാത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് നടി വെളിപ്പെടുത്തുന്നു. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ ചിത്രത്തില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നും മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയിരുന്നു ഇതിനെ തുടർന്നാണ് താൻ നായികയായി കരാർ ഒപ്പിട്ടത് പാര്‍വതി പറയുന്നു.

എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. ചിത്രം മുടങ്ങണ്ട എന്ന് കരുതിയാണ് താന്‍ പിന്നീട് അഭിനയിച്ചതെന്നും ചിത്രം പുറത്തിറങ്ങരുതെന്ന് ആഗ്രഹിച്ചതായും പാര്‍വതി ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.