മൂന്നു ആഴ്ച മുമ്പ് പുഴുവരിച്ച് എല്ലും തോലുമായിരുന്നയാളിൽ ഇന്ന് ജീവന്റെ തുടിപ്പ്

single-img
22 October 2020

മൂന്നു ആഴ്ച മുമ്പ് എല്ലും തോലുമായിരുന്നയാളിൽ ഇന്ന് ജീവന്റെ തുടിപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ പുഴുവരിച്ചു കിടന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ ഇന്ന് മറ്റൊരു സർക്കാർ ആശുപത്രിയിലെ മികച്ച ചികിൽസയിലൂടെ ജീവിതത്തിലേയ്ക്ക് പിച്ചവയ്ക്കുന്നു.

വീണു പരുക്കേറ്റ് ചികില്‍സ തേടിയിടത്തു നിന്ന് കോവിഡ് ബാധിച്ച അനിൽകുമാർ ആശുപത്രിയിലെ ദുരിത ദിനങ്ങൾ മനോരമ ന്യുസിനോട് പറഞ്ഞു “ദുരിതമല്ല, നേരിട്ടത് ക്രൂരത”. കെട്ടിയിട്ട ശേഷം, ചലിപ്പിക്കാനാകാത്ത വിധം മുകളിലേയ്ക്ക് കോടിപ്പോയതെന്ന് ഡോക്ടർമാർ മെഡിക്കൽ പദങ്ങളുപയോഗിച്ച് വിശേഷിപ്പിച്ച കൈകൾ പയ്യെ ചലിപ്പിച്ചു തുടങ്ങി. പുഴുവരിച്ച മുറിവുകൾ ഉണങ്ങി. നന്നായി ഭക്ഷണം കഴിക്കും, സംസാരിക്കും.

ദീർഘകാലം മികച്ച ചികിൽസ ലഭിച്ചാൽ ആരോഗ്യ സ്ഥിതി ഇനിയും മെച്ചമാകുമെന്നാണ് പ്രതീക്ഷ. അർബുദ രോഗിയായ ഭാര്യയുടെ ചികിൽസയ്ക്കായി ആകെയുള്ള കൊച്ചു വീടിന്റെ ആധാരം കൂടി പണയം വച്ചവർക്ക് പക്ഷേ അതിനുള്ള കഴിവില്ല.