മുന്നണി പ്രവേശനം; എല്‍ഡിഎഫ് തീരുമാനം വൻ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും: ജോസ് കെ മാണി

single-img
22 October 2020

കേരളാ കോൺഗ്രസ് എം വിഭാഗത്തെ ഘടകകക്ഷിയാക്കാനുള്ള ഇടത് മുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി അറിയിച്ചു. ഈ തീരുമാനം വൻ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് ഇടത് മുന്നണിയുടെ തീരുമാനമെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്.