പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കുമ്മനം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി

single-img
22 October 2020
kummanam rajasekharan padmanabhaswamy tample

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (Sree Padmanabhaswamy Temple) ഭരണസമിതിയില്‍ കേന്ദ്ര സർക്കാർ (Central Government) പ്രതിനിധിയായി കുമ്മനം രാജശേഖരനെ(Kummanam Rajasekharan) നാമനിർദ്ദേശം ചെയ്തു. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം(Ministry of Culture) ഇതുസംബന്ധിച്ച കത്തു നല്‍കി. സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ് ബിജെപി(BJP) മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ നിയമിച്ചത്.

തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യ തന്ത്രി സംസ്ഥാന സർക്കാർ നോമിനി എന്നിവർ ഉണ്ടായിരിക്കും

നേരത്തെ നിശ്ചയിച്ചിരുന്ന ബിജെപി എൻ.ആർ.ഐ സെൽ മുൻ കൺവീനർ ഹരികുമാരന്‍ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതെന്ന് ജില്ലാ ജഡ്ജിക്കയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെതന്നെ നിശ്ചയിച്ചിരുന്നു. ദേശീയ ഭാരവാഹിത്വ പട്ടികയിൽ കുമ്മനത്തെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു.

Content: Central government nominates Kummanam Rajasekharan as their representative in the administrative committee of Sree Padmanabhaswamy Temple