ലക്ഷങ്ങളുടെ തട്ടിപ്പ്: കുമ്മനം രാജശേഖരനെതിരെ കേസ്

single-img
22 October 2020
Kummanam Rajasekharan Cheating Case

കമ്പനിയിൽ പാർട്ണർ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെതിരെ(Kummanam Rajasekharan) പരാതി. പരാതിയിന്മേൽ ആറന്മുള പൊലീസ്(Aranmula Police) കേസെടുത്തു.

ആറന്മുള സ്വദേശിയായ ഹരികൃഷ്ണൻ(Harikrishnan) എന്നയാളിൽ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്ലാസ്റ്റിക് രഹിത കോട്ടൺ ബാനർ (Plasticless cotton banner) നിർമ്മിക്കുന്ന ഫാക്ടറി തുടങ്ങി അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. കുമ്മനം രാജശേഖരന്റെ പിഎ പ്രവീണിന്റെ (Praveen) നേതൃത്വത്തിലായിരുന്നു തട്ടിപ്പെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

കേസിൽ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാണ്. കുമ്മനത്തിന്റെ പി എ പ്രവീൺ ഒന്നാം പ്രതിയായ കേസിൽ മൊത്തം 10 പ്രതികളാണുള്ളത്.

പണം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികൾ കമ്പനി തുടങ്ങുന്നതിനോ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്നാണ്. പരാതി. പലതവണ ഇതിനായി താൻ പ്രവീണിനെയും കുമ്മനം രാജശേഖരനെയും കാ‍ണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406 (വിശ്വാസ വഞ്ചന), 420(തട്ടിപ്പ്) (ipc 406,420) എന്നീ വകുപ്പുകളാണ് ചാർജ്ജ് ചെയ്തിട്ടുള്ളത്.

Content: BJP leader Kummanam Rajasekharan and PA booked by Aranmula police for 28.75 lakh fraud