പ്ലസ്ടു കോഴ: കെപിഎ മജീദിനെ എൻഫോഴ്സ്മെന്റ് അഞ്ചരമണിക്കൂർ ചോദ്യം ചെയ്തു

single-img
22 October 2020
KPA Majeed Enforcement

കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി എംഎൽഎ(KM Shaji MLA) 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെ(KPA Majeed) എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ്(Enforcement Directorate-ED) ചോദ്യംചെയ്തു.

എൻഫോഴ്സ്മെന്റിന്റെ കോഴിക്കോട്(Kozhikkodu) യൂണിറ്റ് ഓഫീസിൽവെച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്തത്. ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.

രാവിലെ മുസ്‌ലിംലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ചോദ്യംചെയ്തിരുന്നു. കെഎം ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് ഇഡി അന്വേഷിക്കുന്നത്.

കെഎം ഷാജിക്ക് നവംബർ 10-ന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

Content: Plus Two Bribery Scam: ED interrogates IUML general secretary KPA Majeed for 5.5 hours