സി ദിവാകരൻ എംഎൽഎയ്ക്ക് കൊവിഡ്

single-img
22 October 2020

മുതിര്‍ന്ന സിപിഐ നേതാവും നെടുമങ്ങാട് എംഎൽഎയുമായ സി ദിവാകരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മുന്‍പ് ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.