ബീഹാറിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

single-img
22 October 2020

സംസ്ഥാനത്ത് ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീഹാറില്‍ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാര്‍ട്ടിയുടെ പാട്‌നയിലെ കോണ്‍ഗ്രസ് ഹെഡ് ഓഫീസിലെത്തിയ ഒരാളില്‍ നിന്ന് 10 ലക്ഷം രൂപ പിടികൂടിയതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ ഈ നടപടി. തന്റെ കൈയിലുള്ള പണം പാട്‌നയിലെ ഒരാള്‍ക്ക് കൈമാറാനുള്ളതാണെന്ന് പിടിക്കപ്പെട്ടയാള്‍ ആദായ നികുതി വകുപ്പിനോട് പറഞ്ഞിരുന്നു.

ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കോണ്‍ഗ്രസില്‍ ആരാണ് ഈ വ്യക്തിക്ക് പണം നല്‍കിയതെന്നും ആദായ നികുതി വകുപ്പിന്റെ നോട്ടീസില്‍ ചോദ്യമുണ്ട്. എന്നാല്‍ ഇതിനെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഈ മാസം 28 നാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.