നിരാശയിൽ കീറിയെറിഞ്ഞത് ഭാഗ്യദേവത കടാക്ഷിച്ച ടിക്കറ്റ്

single-img
21 October 2020

ലോട്ടറി ഫലം പട്ടികയുടെ താഴെ മാത്രം നോക്കി ടിക്കറ്റ് കീറിയെറിഞ്ഞ മന്‍സൂര്‍ അലി അറിഞ്ഞില്ല താൻ കീറിയെറിഞ്ഞത് തന്റെ ഭാഗ്യത്തെയായിരുന്നു എന്ന്. ഭാഗ്യം പരീക്ഷിക്കാൻ എടുത്ത ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞില്ലെന്ന നിരാശയിൽ ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലി ടിക്കെട്ടുകൾ കീറിയെറിയുകയായിരുന്നു.

ഓട്ടോ ഡ്രൈവറായ മൻസൂർ എടുത്ത വിന്‍വിന്‍ ലോട്ടറിക്കു രണ്ടാം സമ്മാനമായ 5 ലക്ഷം സമ്മാനം അടിച്ചിരുന്നു. ലോട്ടറി ഫലം നോക്കിയതാകട്ടെ പട്ടികയുടെ താഴെ മാത്രവും. ഇതോടെ നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. മൻസൂറിന് ടിക്കറ്റ് വിട്ട ഏജന്റ് വന്നു തനിക്കു നൽകിയ ടിക്കറ്റിനു രണ്ടാം സമ്മാനമുണ്ടെന് പറഞ്ഞപ്പോഴാണ് സമ്മാനമുള്ള കാര്യം മൻസൂർ അറിയുന്നത്.

ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാല്‍ ഇനി അതിലെ നമ്പര്‍ നോക്കി സമ്മാനം നല്‍കാനാവില്ല. ജില്ലാ ലോട്ടറി ഓഫിസില്‍ ചെന്നപ്പോള്‍ എംഎല്‍എയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ പറഞ്ഞു.

ടിക്കറ്റ് കൂട്ടിച്ചേര്‍ത്ത ശേഷം അതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റിയെങ്കില്‍ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും.