മോദി നിർമ്മിച്ച ദുരന്തങ്ങളാൽ രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുന്നു: രാഹുൽ ഗാന്ധി

single-img
21 October 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍മ്മിച്ച ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. അന്താരാഷ്‌ട്ര പട്ടിണി സൂചികയില്‍ ഇന്ത്യ 94-ാം റാങ്കിലെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ഈ വിമര്‍ശനം.

‘മോദി നിര്‍മ്മിതമായ ദുരന്തങ്ങള്‍ കൊണ്ട് രാജ്യം ബുദ്ധിമുട്ടനുഭവിക്കുന്നത് തുടരുകയാണ്. രാജ്യത്തെ പട്ടിണിമരണങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളുടെ വാര്‍ത്ത ഹൃദയഭേദകമാണ്. നമ്മുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ എങ്ങനെയാണ് ഇന്ത്യന്‍ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയുന്നത്?’, രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസവും സമാനമായി രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്നായിരുന്നു രാഹുല്‍ ആരോപിച്ചത്.