കൊവിഡ് പ്രതിരോധിക്കാൻ ചെെനയുടെ വാക്സിൻ വാങ്ങില്ല: ബ്രസീൽ പ്രസിഡന്റ്

single-img
21 October 2020

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ചെെന നിര്‍മ്മിച്ച വാക്സിൻ വാങ്ങില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. വൈറസ് വ്യാപനത്തിന് എതിരായ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ചെെന നിർമിച്ച സിനോവാക് എന്ന് പേരുള്ള കൊവിഡ് വാക്സിൻ വാങ്ങുമെന്ന് ബ്രസീലിന്റെ ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെയാണ് ബോൾസോനാരോയുടെ വെളിപ്പെടുത്തൽ വന്നിട്ടുള്ളത് . ‘ ഉറപ്പായിട്ടും ഞങ്ങൾ ചൈനീസ് വാക്സിൻ വാങ്ങില്ല,’ എന്ന് ചെെനയിൽ നിന്നും വാക്സിൻ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത ആൾക്ക് മറുപടിയായായി ബോൾസോനാരോ പറഞ്ഞു. നിലവില്‍ ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത വാക്സിന്‍ ബ്രസീൽ വാങ്ങുന്നുണ്ട്.