മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്: നിര്‍മ്മാണ രംഗത്തേക്ക് നടി മമ്ത

single-img
21 October 2020

നടിയെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മമ്ത മോഹൻദാസ് സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കൂടി തിരിയുന്നു. മമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെന്നും ചേർന്ന് “മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്” എന്ന പേരിൽ പുതിയ പ്രൊഡക്ഷന്‍ കമ്പനിക്ക് രൂപം നൽകി. തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച അംഗീകാരങ്ങള്‍ക്ക് പകരമായി സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് ഈ പുതിയ സംരംഭമെന്ന് മമ്ത പറയുന്നു.

തന്റെ നിർമ്മാണ കമ്പനിയിലൂടെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്രോജക്ടാകും വരുന്നതെന്നും ഈ പ്രോജക്ടിലേക്ക് ലഭ്യമായ സോഷ്യൽ മീഡിയകൾ വഴിയും തങ്ങളെ ബന്ധപ്പെടാൻ കഴിയുമെന്നതും പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ സവിശേഷതയായി അവർ ചൂണ്ടിക്കാട്ടുന്നു.

വളരെ മികച്ച കാമ്പുള്ള കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കാനാകുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അറിയിക്കുകയും ചെയ്തു.